Connect with us

Kerala

പാലക്കാട് പോക്‌സോ കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ചൈല്‍ഡ് ലൈന്‍ വഴി ലഭിച്ച പരാതിയിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്

Published

|

Last Updated

പാലക്കാട്  | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പ്രിന്‍സിപ്പല്‍ വി വി പ്രദീപ് കുമാറിനെയാണ് പാലക്കാട് മങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ വഴി ലഭിച്ച പരാതിയിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് മോശമായി ഇടപ്പെട്ടുവെന്നാണ് പരാതി. കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം.

സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് ബോധം നഷ്ടപ്പെട്ട വിദ്യാര്‍ഥിനിയെ സ്റ്റാഫ് റൂമില്‍ ഇരുത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ഥിനി വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുകാരാണ് ഇത് ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പരാതി പോലീസിന് കൈമാറുകയായിരുന്നു.തിങ്കളാഴ്ച രാത്രി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും