Connect with us

National

പ്രധാനമന്ത്രി ചൈനയിലേക്ക്; ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം

പ്രധാനമന്ത്രിയുടെ യാത്ര ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാൻ

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ടിയാൻജിൻ നഗരം സന്ദർശിക്കും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയാണ് ഉച്ചകോടി. 2020-ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ ചൈന സന്ദർശനമാണിത്. 2019-ലാണ് അദ്ദേഹം അവസാനമായി ചൈന സന്ദർശിച്ചത്.

പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ എസ് സി ഒ അംഗരാജ്യങ്ങളുമായി ചർച്ച ചെയ്യും. ഇന്ത്യ-ചൈന ബന്ധത്തിൽ സ്ഥിരതയും സംഭാഷണങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കും. ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി അനൗപചാരിക കൂടിക്കാഴ്ചകൾക്കും സാധ്യതയുണ്ട്.

നേരത്തെ, 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വേഗത കൈവന്നിരുന്നു.