wynad disaster
ആകാശം ഇടിഞ്ഞുവീണാലും ഇനി പണം നല്‍കില്ലെന്ന് മുന്‍വിധി; 10,000 രൂപയുമായി സുബൈദ ഉമ്മ കലക്ടറേറ്റില്‍
പ്രളയകാലത്ത് ആടിനെ വിറ്റ് പണം നല്‍കിയ സുബൈദ ഉമ്മ വയനാടിനു നല്‍കിയത് 10,000 രൂപ

കൊല്ലം | പ്രളയ കാലത്ത് ആടിനെ വിറ്റപണം മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് നല്‍കിയ സുബൈദ ഉമ്മ വയനാട് ദുരന്തസമയത്ത് 10,000 രൂപയുമായി കലക്ടറേറ്റിലെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ ചാനല്‍, ആകാശം ഇടിഞ്ഞു വീണാലും ഇനി ഒരു സുബൈദ ഉമ്മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കില്ലെന്ന് പറഞ്ഞതു ചേര്‍ത്ത് സുബൈദ ഉമ്മയുടെ സംഭാവന വൈറലായി.
2018-ലെ വെള്ളപൊക്കത്തില്‍ തന്റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തയാളാണ് സുബൈദ ഉമ്മ. ഇത്തവണ വയനാട്ടിലേക്ക് തന്റെ ചായക്കടയില്‍ നിന്നേ ലഭിച്ച വരുമാനമാണ് വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി സുബൈദ ഉമ്മ സര്‍ക്കാരിന് നല്‍കിയത്. ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണത്തിന്റെ പലിശ അടക്കാന്‍ കരുതിവച്ച പണമായിരുന്നു ഇത്. പണം പിന്നെയും ഉണ്ടാക്കാം എന്നു പറഞ്ഞുകൊണ്ടാണ് കൈവശമുള്ള പണവുമായി ഇവര്‍ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് നേരിട്ട് തുക കൈമാറിയത്.
ചവറ എം എല്‍ എ സുജിത്ത് വിജയന്‍പിള്ളയാണ് വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ ഉമ്മ കൈമാറിയത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.