Connect with us

Kuwait

പ്രഥമ മന്നം പുരസ്‌കാരം എം എ യൂസഫലിക്ക് സമ്മാനിച്ചു

മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പുരസ്‌കാരം കൈമാറി.

Published

|

Last Updated

കുവൈത്ത് സിറ്റി | നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്ത് ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് സമ്മാനിച്ചു. മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പുരസ്‌കാരം കുവൈത്ത് സല്‍വയില്‍ നടന്ന ചടങ്ങില്‍ കൈമാറി.

എന്‍ എസ് എസ് കുവൈത്ത് പ്രസിഡന്റ് അനീഷ് നായര്‍, സെക്രട്ടറി കാര്‍ത്തിക് നാരായണന്‍ എന്നിവരും സംബന്ധിച്ചു. സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളെ മറുപടി പ്രസംഗത്തില്‍ യൂസഫലി അനുസ്മരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്‍കി വരുന്ന സംഭാവനകളെ മാനിച്ച് പ്രമുഖ്യ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്നതിനായി കുവൈത്ത് നായര്‍ സര്‍വീസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. എന്‍ എസ് എസ് കുവൈത്ത് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. 147-ാമത് മന്നം ജയന്തിയോടനുബന്ധിച്ചായിരുന്നു ആഘോഷ പരിപാടികള്‍.

 

Latest