Kerala
സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം
അമിത വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതകുറവുമാണ് പ്രതിസന്ധിക്ക് കാരണം.
തിരുവനന്തപുരം| വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം ആറു മണിക്കും അര്‍ധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. അമിത വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതകുറവുമാണ് പ്രതിസന്ധിക്ക് കാരണം.
പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാന്‍ സംസ്ഥാനം പവര്‍ എക്‌സ്‌ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ നിലവില്‍ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
Content Highlights:
Kerala faces partial power restrictions tonight between 6 PM and midnight due to a severe electricity crisis. The shortage stems from high peak-hour demand and low power availability from external power exchanges. KSEB usually relies on power exchanges to manage evening surge requirements.




