Connect with us

Eduline

എൻ ഐ എ; പഠിക്കാം ആയുഷ് എം എസ്‌സി

പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കും

Published

|

Last Updated

യുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപ്പിത സർവകലാശാലയായ എൻ ഐ എ പ്രത്യേക ഇന്റർഡിസിപ്ലിനറി വിഷയങ്ങളിലെ എം എസ്‌സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകൾ

എം എസ്‌സി ആയുർവേദിക് ഡയറ്റ് ആൻഡ് ന്യൂട്രീഷൻ, ആയുർവേദിക് മാനുസ്‌ക്രിപ്‌റ്റോളജി, ആയുർ-യോഗ പ്രിവന്റീവ് കാർഡിയോളജി, മർമചികിത്സയും സ്‌പോർട്‌സ് മെഡിസിനും, ആയുർവേദിക് കോസ്മറ്റോളജി (സൗന്ദര്യ ആയുർവേദം), വൃക്ഷായുർവേദം (ഔഷധസസ്യങ്ങൾ സംബന്ധിച്ച പഠനം).

ഈ കോഴ്സുകളിൽ അഞ്ച് സീറ്റ് വീതമാണ് ഒഴിവുകളുള്ളത്. ആയുർവേദ, ഹോമിയോ, യുനാനി, നാച്ചുറോപ്പതി, ഡയറ്റെറ്റിക്‌സ്, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഫിസിയോതെറാപ്പി, സ്‌പോർട്‌സ് മെഡിസിൻ, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി ഇവയൊന്നിലെ ബിരുദം, എം ബി ബി എസ്, എം എ സംസ്‌കൃതം എന്നീ യോഗ്യതകളുള്ളവർക്ക് അവസരമുണ്ട്.

വൃക്ഷായുർവേദ പ്രോഗ്രാമിലെ പ്രവേശനത്തിന് നിർദിഷ്ട വിഷയങ്ങളിലെ ബിരുദത്തിൽ 50 ശതമാനം മാർക്ക് വേണം. ഓരോ പ്രോഗ്രാമിനും അപേക്ഷാഫീസ് 500 രൂപയാണ്. പട്ടിക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ ക്ക് 300 രൂപ.

ജയ്പൂരിൽ നടക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റിലെയും ഇന്റർവ്യൂവിലെയും പ്രകടനം നോക്കിയാണ് തിരഞ്ഞെടുക്കുക. ഡെപ്പോസിറ്റടക്കം രണ്ട് വർഷത്തെ ആകെ ഫീസ് 64,300 രൂപ. ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ മൂന്ന് ഭാഷകളിൽ പരീക്ഷ എഴുതാം.

പഠനകാലത്ത് ഒരു ഓൺലൈൻ കോഴ്‌സും പൂർത്തിയാക്കേണ്ടതുണ്ട്. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23. വിവരങ്ങൾക്ക് ഫോൺ: 0141-2636476, dean_ids@nia.edu.in; വെബ്: www.nia.nic.in.

Content Highlights:
National Institute of Ayurveda in Jaipur invites applications for specialized interdisciplinary MSc programs. Courses include Ayurvedic Diet, Cosmetology, Sports Medicine, and Vrikshayurveda with five seats each. Candidates with relevant bachelor degrees can apply before September 23.