Connect with us

Kerala

തപാല്‍ വോട്ട് ഇനി 85 വയസ്സിന് മുകളിലുള്ളവര്‍ക്ക്

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം.

Published

|

Last Updated

തിരുവനന്തപുരം |തിരഞ്ഞെടുപ്പില്‍ 80 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് നല്‍കിയിരുന്ന തപാല്‍വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളാണ് അറിയിച്ചത്.

പ്രായാധിക്യം മൂലം പോളിങ്ങ് കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ വോട്ട് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

85 വയസ്സിന് മുകളില്‍ പ്രായമുള്ള ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം.

Latest