Connect with us

Kerala

എം ജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക; രേഖാ രാജിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി, പകരം നിഷയെ നിയമിക്കണം

റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

Published

|

Last Updated

കൊച്ചി | സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായി രേഖാ രാജിനെ എം ജി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. രേഖാ രാജിന് പകരം നിഷയെ നിയമിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് രേഖാ രാജിന് നിയമനം ലഭിച്ചിരുന്നത്. 2019ല്‍ ആയിരുന്നു നിയമനം.

തന്റെ ഗ്രേസ് മാര്‍ക്ക് പരിഗണിച്ചില്ലെന്നായിരുന്നു നിഷയുടെ പരാതി. ഗ്രേസ് മാര്‍ക്ക് കണക്കാക്കിയാല്‍ രേഖാ രാജിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് തനിക്കുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് രേഖാ രാജ് അറിയിച്ചു.