Kerala
മൂന്നര വയസുകാരന്റെ മരണം ക്രൂര മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മാതാവിനു പിന്നാലെ രണ്ടാനച്ഛനും കസ്റ്റഡിയില്‍
തിരൂര്‍ | തിരൂരില്‍ മൂന്നര വയസുകാരന്‍ മരിച്ചത് ക്രൂര മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും ചതവുകളും മുറിവുകളും കണ്ടെത്തി. കുട്ടിയുടെ തലച്ചോറിലും ചതവുണ്ട്. ബോധപൂര്‍വം മര്‍ദിച്ചതിന്റെ ലക്ഷണങ്ങള്‍ കുട്ടിയുടെ ശരീരത്തിലുണ്ട്.
സംഭവത്തില്‍ മാതാവ് മുംതാസിനു പിന്നാലെ രണ്ടാനച്ഛന്‍ അര്‍മാനെയും പോലീസ് കസ്റ്റഡിയിലെടുത്തു. അര്‍മാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.







