Connect with us

National

ഡല്‍ഹിയിലെ ശ്രദ്ധയെ കഷ്ണങ്ങളായി മുറിക്കാന്‍ പങ്കാളി ഉപയോഗിച്ചത് അറക്കവാളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

23 എല്ലിന്‍ കഷ്ണങ്ങളാണ് ഡല്‍ഹി പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിന് കൈമാറിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുതിയ കണ്ടെത്തല്‍. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ശ്രദ്ധ വാള്‍ക്കറിനെ കഷ്ണങ്ങളായി മുറിക്കാന്‍ പങ്കാളി ഉപയോഗിച്ചത് അറക്കവാളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രദ്ധയുടെ മൃതദേഹം അറക്കവാള്‍ ഉപയോഗിച്ചാണ് അഫ്താബ് കഷ്ണങ്ങളാക്കി മുറിച്ചത്. 23 എല്ലിന്‍ കഷ്ണങ്ങളാണ് ഡല്‍ഹി പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിന് കൈമാറിയത്. ജനുവരി അവസാന ആഴ്ച ഡല്‍ഹി സാകേത് കോടതിയില്‍ കേസിന്റെ കുറ്റപത്രം ഡല്‍ഹി പൊലീസ് സമര്‍പ്പിക്കുമെന്നാണ് സൂചന.

ഗുരുഗ്രാമിലെ ഒരു കുറ്റിക്കാട്ടിലാണ് ഈ അറക്കവാള്‍ ഉപേക്ഷിച്ചത്. ഇറച്ചി വെട്ടുന്ന കത്തി തെക്കന്‍ ഡല്‍ഹിയിലെ ഒരു കുപ്പത്തൊട്ടിയിലാണ് ഉപേക്ഷിച്ചതെന്നും ഡല്‍ഹി പൊലീസ് വിശദമാക്കുന്നു. ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാംപിളിംഗ് ചെയ്ത ശേഷമായിരുന്നു എല്ലിന്‍ കഷ്ണങ്ങളുടെ വിശദമായ പരിശോധന നടത്തിയത്. തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റൂളി വന മേഖലയില്‍ നിന്നാണ് ഈ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തിയത്. അഫ്താബിന്റെ നുണപരിശോധനാ ഫലവും ഡല്‍ഹി പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 18നാണ് ലിവ് ഇന്‍ പങ്കാളി ആയിരുന്ന ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

 

---- facebook comment plugin here -----

Latest