Kerala
ഭരണമാറ്റം വേണമെന്നോ വേണ്ടന്നോ പറയുന്നില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് വേണ്ട വിധം അന്വേഷിക്കുന്നുണ്ട്: ജി സുകുമാരന്‍ നായര്‍
ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങള്‍ സ്വീകരിക്കണം.
കോട്ടയം | കേരളത്തില്‍ ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയാനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആരെയും മാറ്റണമെന്നോ വേണ്ടന്നോ പറയുന്നില്ല ജനാധിപത്യം വിജയിക്കട്ടെ. അതിന് നിലവിലെ സാഹചര്യങ്ങള്‍ പഠിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണമെന്നാണ് തന്റെ നിലപാടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍
ആരാണ് ജയിക്കുന്നതെന്നു വെച്ചാല്‍ അവരു വരട്ടെ. ആരെയും മാറ്റണമെന്നോ വേണ്ടെന്നോ ഒന്നും പറയുന്നില്ല. ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങള്‍ സ്വീകരിക്കണം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റക്കാരെ ശിക്ഷിക്കണം. അതിലൊരു സംശയവുമില്ല. സര്‍ക്കാരും കോടതിയും വേണ്ടവിധം അത് അന്വേഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.



