Connect with us

Kerala

വലിയ പ്രതീക്ഷയുണ്ട്, അതില്‍ മാറ്റില്ല;ആലപ്പുഴ എസ് പിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: ജി സുധാകരന്‍

തന്നെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല. ഇവിടെയുള്ള തീവ്രവാദം അത്തരത്തിലുള്ളതാണെന്നും ജി സുധാകരന്‍

Published

|

Last Updated

അമ്പലപ്പുഴ  | ഏറെ വിജയപ്രതീക്ഷയുണ്ടെന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. തനിക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. നിലവില്‍ ആറ് ബൂത്തുകളാണ് താന്‍ സന്ദര്‍ശിച്ചത്. പരമാവധി ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്പലപ്പുഴയില്‍ തീവ്രവാദപരമായ നിലപാട് എടുക്കുന്നവരേ ഇല്ല എന്ന ആലപ്പുഴ എസ്പിയുടെ പ്രസ്താവന അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ തീവ്രവാദി സംഘടനകള്‍ ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അതല്ല തന്റെ പ്രസ്താവനയുടെ അര്‍ഥം. തന്നെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല. ഇവിടെയുള്ള തീവ്രവാദം അത്തരത്തിലുള്ളതാണെന്നും ജി സുധാകരന്‍ പറഞ്ഞു

 

---- facebook comment plugin here -----

Latest