Connect with us

Kerala

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി സി സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളെ കണ്ടു; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ്

അന്വേഷണ കമ്മീഷനെ നിയമിച്ചതിനാല്‍ കുടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധന സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി സി ഡോ. കെഎസ് അനില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും കെഎസ് അനില്‍ സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണ കമ്മീഷനെ നിയമിച്ചതിനാല്‍ കുടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധന സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

പുതിയ വിസിയോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ടെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. പുതിയ വിസിയില്‍ പ്രതീക്ഷയുണ്ടെന്നും ആശങ്കയെല്ലാം അറിയിച്ചിട്ടുണ്ടെന്നും നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയപ്രകാശ് പറഞ്ഞു.

 

Latest