Connect with us

Kerala

പോലീസ് വാഹനത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥ ലീന, സ്റ്റേഷന് പുറത്ത് നിന്നിരുന്ന എബിന്‍ (19), ഗൗതമം (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Published

|

Last Updated

തിരുവനന്തപുരം | മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. പോലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥ ലീന, സ്റ്റേഷന് പുറത്ത് നിന്നിരുന്ന എബിന്‍ (19), ഗൗതമം (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച വാഹനത്തിന് പിന്നിലാണ് പിക്ക്അപ്പ് വാന്‍ ഇടിച്ചത്.

പിക്ക്അപ്പ് വാന്‍ ഡ്രൈവര്‍ നിധിന്‍ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Content Highlights:
A pickup van collided with a police vehicle, leaving three people injured. The accident caused a brief disruption in traffic in the area. Authorities rushed the injured individuals to the nearest hospital for treatment.

 

Latest