Connect with us

Kerala

യു പ്രതിഭ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശം; ഇര്‍ഷാദ് ചക്കാലശേരിയെ പോലീസ് ചോദ്യം ചെയ്തു

ഇന്നലെ രാത്രി കായംകുളം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ്‌ ചോദ്യം ചെയ്തത്.

Published

|

Last Updated

കായംകുളം |  കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭ എംഎല്‍എക്ക് എതിരെ അധിക്ഷേപപരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇര്‍ഷാദ് ചക്കാലശേരിയെ പോലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി കായംകുളം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ്‌ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു.യു പ്രതിഭ ഇന്നലെ കായംകുളം പോലീസ് സ്റ്റേഷനില്‍ നേരിട്ടത്തി പരാതി നല്‍കുകയായിരുന്നു

സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചുവയുള്ള ഉള്ളടക്കം നവമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിറ്റിംഗ് എംഎല്‍എയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്താവന.

 

 

അതേ സമയം വിഷയത്തില്‍ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചിരുന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നീണ്ട പ്രസംഗത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും ഇര്‍ഷാദ് പറഞ്ഞു.പ്രസ്താവനം വിവാദമായതിനെ തുടര്‍ന്ന് ഇര്‍ഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest