National
മുംബൈയില്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച; തോക്കുമായി രണ്ട് പേര്‍ പിടിയില്‍
താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് പിടിയിലായ 24 കാരനായ റോഹന്‍ പരേഖ് സ്വയം പരിചയപ്പെടുത്തിയെങ്കിലും, പരിശോധനയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാളുടെ പക്കലുണ്ടെന്ന് കണ്ടെത്തി.
മുംബൈ | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്ന വേദിയില്‍ വെച്ച് രണ്ട് പേരെ തോക്കും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു.സുരക്ഷാ പ്രോട്ടോക്കോള്‍ ഡ്രില്ലിനിടെ തിങ്കളാഴ്ച രാത്രി വൈകിയാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍ ഒരാളില്‍ നിന്ന് ഒരു തോക്കും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലെ പ്രധാനമന്ത്രി മോദിയുടെ പരിപാടി നടക്കുന്ന വേദിയില്‍ ഒരാള്‍ സംശയാസ്പദമായ രീതിയില്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പോലീസ് ഈയാളെയും കൈവശം തോക്കുണ്ടായിരുന്ന ഇയാളുടെ അംഗരക്ഷകനെയും കസ്റ്റഡിയിലെടുത്തു. താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് പിടിയിലായ 24 കാരനായ റോഹന്‍ പരേഖ് സ്വയം പരിചയപ്പെടുത്തിയെങ്കിലും, പരിശോധനയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാളുടെ പക്കലുണ്ടെന്ന് കണ്ടെത്തി.തോക്കുമായി വേദിയിലേക്ക് പ്രവേശിക്കാനുണ്ടായ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്ന് കണ്ടെത്താന്‍ മുംബൈ പോലീസ് ഇരുവരേയും ചോദ്യം ചെയ്തുവരികയാണ്.
ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
Content Highlights: Mumbai Police detained two individuals carrying a firearm and a fake PMO identity card at the venue for Prime Minister Narendra Modi’s event at BKC. One of the suspects, identified as 24-year-old Rohan Parekh, claimed to be a PMO official. Mumbai Crime Branch has launched a detailed investigation





