Connect with us

Kerala

മൂഴിയാര്‍-ഗവി റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍ സാധ്യത; യാത്ര നിരോധനം നീട്ടി

ഇതിനോടൊപ്പം ചോരകക്കി ഭാഗത്തും മണ്ണിടിച്ചിലുണ്ടായതായി വിദഗ്ദ സമിതി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

Published

|

Last Updated

പത്തനംതിട്ട |  മൂഴിയാര്‍-ഗവി റോഡില്‍ വാല്‍വ് ഹൗസിന് സമീപം വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്ദ സമിതി റിപോര്‍ട്ട്. മണ്ണ് പര്യവേഷണ വിഭാഗം, പൊതുമരാമത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്്തമായി നടത്തിയ പരിശോധനയിലാണ് കനത്ത മഴയില്‍ കഴിഞ്ഞ മാസം കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചില്‍ സാധ്യത കണ്ടെത്തിയത്. ഇതിനോടൊപ്പം ചോരകക്കി ഭാഗത്തും മണ്ണിടിച്ചിലുണ്ടായതായി വിദഗ്ദ സമിതി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനെ തുടര്‍ന്ന് യാത്രക്കാരുടെ ജീവനും സുരക്ഷയും കണക്കിലെടുത്ത് മൂഴിയാര്‍-ഗവി റൂട്ടില്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് വീണ്ടും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നീട്ടി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കി വരുന്ന മുന്നറിയിപ്പും നിരോധനത്തിന് മറ്റൊരു കാരണമായിട്ടുണ്ട്. ഇതോടെ മൂഴിയാര്‍-ഗവി റോഡില്‍ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇതുവഴി ഗതാഗതം അനുവദിച്ചിട്ടുള്ളത്.

ജൂലൈ 31ന് രാത്രിയാണ് കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍ നാല്‍പ്പതേക്കര്‍ കോളനിയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെയായി കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീഴുകയും റോഡിന്റെ ഒരു ഭാഗം ഒലിച്ചു പോയതും. തുടര്‍ന്ന് ഈ ഭാഗത്തെ മണ്ണ് പൊതുമരാമത്ത് ളാഹ ഉപഡിവിഷന്റെ നേതൃത്വത്തില്‍ ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഗവി റൂട്ടിലൂടെ കെ എസ് ആര്‍ ടി സി നടത്തിയിരുന്ന മുന്നു സര്‍വീസുകള്‍ ഇപ്പോള്‍ ഭാഗീകമായി മാത്രമാണ് ഓടുന്നത്. പത്തനംതിട്ടയില്‍ നിന്നും നടത്തിയിരുന്ന സര്‍വീസുകള്‍ മൂഴിയാര്‍ വരെ പോയി നിലവില്‍ സര്‍വീസുകളുണ്ടായിരുന്ന സമയങ്ങളില്‍ തിരികെ മടങ്ങും. കുമളി ഡിപ്പോയില്‍ നിന്നും നടത്തിയിരുന്ന സര്‍വീസ് ഗവിയിലെത്തി മടങ്ങും. ഇത് പ്രദേശവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

Content Highlights: The District Disaster Management Authority extended the travel ban on the Moozhiyar-Gavi road following expert reports warning of further landslide risks. Heavy rains previously washed away sections of the route. Currently, KSRTC operates only partial services to assist local residents.

 

---- facebook comment plugin here -----

Latest