Connect with us

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; കെ എസ് ഇ ബി ജീവനക്കാരനടക്കം മൂന്ന് പേര്‍ പിടിയില്‍

കേസില്‍ 18 പ്രതികളുണ്ട്

Published

|

Last Updated

പത്തനംതിട്ട  | പോക്‌സോ കേസില്‍ മൂന്ന് പോലീസ് അറസ്റ്റ ചെയ്തു. കെ എസ് ഇ ബി. ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. റാന്നി ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്തുവരികയാണ്

2022 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. കേസില്‍ 18 പ്രതികളുണ്ട്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികള്‍ കുട്ടിയുമായി അടുപ്പത്തിലാവുകയും. പിന്നീട് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു പരാതി. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

സ്‌കൂളില്‍ പോകാന്‍ കുട്ടി മടി കാണിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പറും കൗണ്‍സിലറും ഇടപെട്ടു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടിയെ എത്തിച്ചു . തുടര്‍ന്നാണ് പീഡന വിവരം അറിയുന്നത്. പ്രതികള്‍ കുട്ടിയുടെ നഗ്‌ന ചിത്രം ഇന്‍സ്റ്റഗ്രാം വഴി വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്

Latest