Connect with us

National

തലക്ക് 10,000 രൂപ പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയും കൂട്ടാളിയും മരിച്ച നിലയില്‍

ഗ്രാമവാസികളുമായി ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് മരണം.

Published

|

Last Updated

ഗ്വാളിയോര്‍| മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പിടികിട്ടാപുള്ളിയേയും കൂട്ടാളിയേയും മരിച്ച നിലയില്‍ കണ്ടെത്തി. ജിഗോറയിലെ ധര്‍മ്മപുര ഗ്രാമത്തില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുകയായിരുന്നു.

ഒരാള്‍ തലക്ക് 10,000 രൂപ വില പറഞ്ഞ പിടികിട്ടാപുള്ളിയാണെന്ന് പോലീസ് സുപ്രണ്ട് പറഞ്ഞു. ഗ്രാമവാസികളുമായി ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇരുവരും മരിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി എസ്.പി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.