Connect with us

National

ഹിന്‍ഡന്‍ബര്‍ഗിനെതിരെ സുപ്രീം കോടതിയില്‍ ഹരജി

ഷോര്‍ട്ട് സെല്ലിംഗ് ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

Published

|

Last Updated

ന്യൂഡൽഹി | അദാനിയുടെ ഓഹരി തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെതിരെ സുപ്രീംകോടതിയില്‍ ഹരജി. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

ഹിന്‍ഡന്‍ബര്‍ഗിനും സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സനുമെതിരെയാണ് ഹരജി. ഷോര്‍ട്ട് സെല്ലിംഗ് ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. ഷോര്‍ട്ട് സെല്ലര്‍ വിഭാഗത്തിലെ അറിയപ്പെടുന്ന അമേരിക്കന്‍ കമ്പനിയാണ് ഹിന്‍ഡന്‍ബര്‍ഗ്.

Latest