Connect with us

Kerala

കനത്ത മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

ഇന്ന് വയനാട്ടിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.

ഇന്ന് വയനാട്ടിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ മെയ് 12നും പത്തനംതിട്ടയില്‍ മെയ് 13നും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.

ഇന്ന് മുതല്‍ മെയ് 14 വരെ എല്ലാ ദിവസവും മുഴുവന്‍ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.