Kerala
ജനങ്ങള്‍ക്ക് ധനമന്ത്രിയിലല്ല, ഗവര്‍ണറിലാണ് പ്രീതി നഷ്ടപ്പെട്ടത്: എം വി ഗോവിന്ദന്
ഭരണ അസ്ഥിരത സൃഷ്ടിക്കാനാണ് ഇടങ്കോലിടല്‍. ഇല്ലാത്ത അധികാരം ഉപയോഗിച്ച് രാജാവ് ചമയാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.
തിരുവനന്തപുരം | ജനങ്ങള്‍ക്ക് ധനമന്ത്രിയിലല്ല, ഗവര്‍ണറിലാണ് പ്രീതി നഷ്ടപ്പെട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഭരണ അസ്ഥിരത സൃഷ്ടിക്കാനാണ് ഇടങ്കോലിടല്‍. ഇല്ലാത്ത അധികാരം ഉപയോഗിച്ച് രാജാവ് ചമയാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.
ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പോലും ഗവര്‍ണര്‍ മാനിക്കുന്നില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പ്രതിപക്ഷ നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
---- facebook comment plugin here -----