Connect with us

Kerala

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ആവശ്യം സര്‍ക്കാര്‍ തള്ളി

പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം.

Published

|

Last Updated

കൊച്ചി | ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം തള്ളി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്നായിരുന്നു ഹൈക്കോടതി രജിസ്ട്രാര്‍ മുന്നോട്ടുവച്ച ആവശ്യം.

56 ആണ് ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നിലവിലെ പെന്‍ഷന്‍ പ്രായം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്ത സാഹചര്യത്തില്‍ രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കി.

പെന്‍ഷന്‍ പ്രായപരിധി 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ജഡ്ജിമാരുടെ പാനല്‍ നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നായിരുന്നു ഇത്.