Connect with us

Kerala

പി സി ജോര്‍ജിന്റെ അറസ്റ്റ് സര്‍ക്കാര്‍ നാടകം; ലക്ഷ്യം വോട്ട്: കെ സി വേണുഗോപാല്‍

തീവ്ര വര്‍ഗീയ നിലപാടുള്ളവരെ തലോടുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | മതവിദ്വേഷക്കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അറസ്റ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ നാടകത്തിന്റെ ഭാഗമാണ്. തീവ്ര വര്‍ഗീയ നിലപാടുള്ളവരെ തലോടുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേ സമയം തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ ജയിലിലേക്ക് മാറ്റി. പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് നടപടി

 

Latest