Connect with us

Kerala

കെ വി തോമസിന് പാര്‍ട്ടി നേതൃത്വം മറുപടി പറയും; ജീവനുള്ള കാലംവരെ ബഹുമാനം തുടരും: ഉമ തോമസ്

തനിക്ക് മാഷിനോട് ബഹുമാനമാണുള്ളത്.

Published

|

Last Updated

തൃക്കാക്കര  | എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്ന കെ വി തോമസിന്റെ പ്രഖ്യാപനത്തിന് പാര്‍ട്ടി നേതൃത്വം മറുപടി പറയുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. കെ വി തോമസിനോട് എക്കാലവും ബഹുമാനമാണുള്ളത് അത് ജീവനുള്ളകാലം വരെ തുടരുമെന്നും ഉമ തോമസ് വ്യക്തമാക്കി.

കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കെ വി തോമസ് ഈ നിര്‍ണായക നിമിഷത്തില്‍ നന്ദികേട് കാണിച്ചോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് വ്യക്തി സ്വാതന്ത്രമാണെന്നായിരുന്നു ഉമയുടെ മറുപടി. അതിനെ നന്ദികേടെന്ന് പറയാന്‍ പാടില്ല. തനിക്ക് മാഷിനോട് ബഹുമാനമാണുള്ളത്. എനിക്ക് ജീവനുള്ള കാലം വരെ അത് തുടരുക തന്നെ ചെയ്യുമെന്നും ഉമ പറഞ്ഞു.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. താന്‍ കോണ്‍ഗ്രസുകാരനായി തന്നെ ജീവിക്കുമെന്നും അതിലൊരു മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞു.

---- facebook comment plugin here -----

Latest