Connect with us

private bus strike

പന്നിയങ്കര ടോള്‍ പിരിവ്: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കില്‍

ഇതോടെ, ഇരുജില്ലകളിലും യാത്രാക്ലേശം രൂക്ഷമാണ്.

Published

|

Last Updated

തൃശൂര്‍ \ പാലക്കാട് | പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ജില്ലയില്‍ ഒരു റൂട്ടിലും സര്‍വീസ് നടത്തില്ലെന്നാണ് സ്വകാര്യ ബസ് അസോസിയേഷന്‍ തീരുമാനിച്ചത്. അതേസമയം, ചില റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ, പാലക്കാട്- തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല.

ഏകദിന പണിമടുക്കാണ് പ്രഖ്യാപിച്ചത്. ഇതോടെ, ഇരുജില്ലകളിലും യാത്രാക്ലേശം രൂക്ഷമാണ്. അതേസമയം, യാത്രാദുരിതം ലഘൂകരിക്കാന്‍ അധിക സര്‍വീസുകള്‍ നടത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

---- facebook comment plugin here -----

Latest