Connect with us

policemen found dead

പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

ഇന്ന് രാവിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനോട് ചേര്‍ന്ന വയലിലാണ് പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടത്.

Published

|

Last Updated

പാലക്കാട് | രണ്ട് പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ വയലിന്റെ ഉടമയും സുഹൃത്തുമാണ് പിടിയിലായത്. കാട്ടുപന്നിയെ പിടിക്കാന്‍ തങ്ങള്‍ വെെദ്യുതി കെണിയൊരുക്കാറുണ്ടെന്ന് ഇവര്‍ പൊലീസിന് മൊഴി നൽകി.

ഇന്ന് രാവിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനോട് ചേര്‍ന്ന വയലിലാണ് പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസും അശോകനുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമായിരുന്നു.

പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കാത്ത വിജനമായ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. പാടത്തിൻ്റെ രണ്ട് സ്ഥലത്തായിരുന്നു മൃതദേഹങ്ങൾ. ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എല്ലാ ദുരൂഹതകളും നീക്കിയുള്ള അന്വേഷണത്തിലാണ് പോലീസ്.