Connect with us

Kerala

പാലക്കാട് ധോണിയില്‍ പുലിയിറങ്ങി; പശുക്കിടാവിനെ കടിച്ചുകൊന്നു

വനപാലകരെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

Published

|

Last Updated

പാലക്കാട് | ധോണി മൂലപ്പാടത്ത് പുലിയിറങ്ങി പശുക്കിടാവിനെ കടിച്ചുകൊന്നു. മൂലപ്പാടം ഷംസുവിന്റെ പശുവിനെയാണ് കൊന്നത്.

ശബ്ദം കേട്ടെത്തിയപ്പോള്‍ പുലി വനത്തിലേക്ക് ഓടിമറഞ്ഞെന്ന് ഷംസു പറഞ്ഞു. വനപാലകരെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഒന്നര മാസം മുമ്പ് ഷംസുവിന്റെ നായയെയും പുലി പിടിച്ചിരുന്നു.

Latest