Connect with us

Kerala

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്; പ്രശോഭ് സി വത്സന് ജാമ്യമില്ല

മണ്ണാര്‍ക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്.

Published

|

Last Updated

പാലക്കാട്| ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന് ജാമ്യമില്ല. മണ്ണാര്‍ക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇത്തരം ഗുരുതരമായ കുറ്റകൃത്യം ചെയ്തയാള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി കണ്ടെത്തി.

കഴിഞ്ഞ മാര്‍ച്ച് 27നാണ് ദളിത് യുവതി പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവാണ് പരാതി. ബലാത്സംഗം, എസ്സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Content Highlights:
The Mannarkkad SC/ST court denied bail to Palakkad Congress councillor Prashobh C Valsan in a Dalit woman harassment case. The court noted that releasing the accused could lead to evidence tampering and witness intimidation. Prashobh faces charges of rape and atrocities against SC/ST after allegedly exploiting the victim by offering a job.

Latest