Kerala
എം ബി ബി എസ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം
വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നല്‍കേണ്ടത്.
തിരുവനന്തപുരം| എം ബി ബി എസ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നല്‍കണമെന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നല്‍കേണ്ടത്.
നാലര വര്‍ഷ കോഴ്‌സിന് അഞ്ച് വര്‍ഷത്ത ഫീസ് വാങ്ങുന്നതിലാണ് നടപടി. അധികമായി വാങ്ങിയ തുക തിരികെ നല്‍കണമെന്നും കോളജുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കണമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.
നാലരവര്‍ഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് മറികടന്ന് ഫീസ് വാങ്ങിയെന്ന പരാതിയിലാണ് നടപടി. മൂവായിരത്തോളം കുട്ടികളില്‍ നിന്ന് മൂന്നര ലക്ഷം മുതല്‍ ആറ് ലക്ഷം വരെയാണ് അധികമായി ഫീസ് ഈടാക്കുന്നത്.
Content Highlights:
The National Medical Commission has directed the Kerala Medical Education Department to refund the excess six months’ fees collected from MBBS students. Colleges charged five years’ fees for a four and a half year course against NMC guidelines. Around 3000 students were overcharged.







