Connect with us

Kerala

പാലാ ബിഷപ്പ് പ്രസ്താവന തിരുത്തണം; മാര്‍പ്പാപ്പയെ മാതൃകയാക്കണം: കാനം

Published

|

Last Updated

തിരുവനന്തപുരം | നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് പ്രസ്താവന ശരിയായോ എന്ന് ആത്മപരിശോധന നടത്തണമെന്ന് സി പി ഐ. പ്രസ്താവന തിരുത്താന്‍ ബിഷപ്പ് തയാറാകണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്ന് പറഞ്ഞ മാര്‍പ്പാപ്പയെയാണ് പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത്.

ഒരു വ്യക്തി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ടതില്ലെന്ന് കാനം ആവര്‍ത്തിച്ചു വ്യക്തമാക്കി. പറഞ്ഞ വ്യക്തി തന്നെ അത് തിരുത്തുകയാണ് വേണ്ടത്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. മതസ്പര്‍ധ വളര്‍ത്താതിരിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest