Connect with us

International

പാക് ആണവ ശാസ്ത്രജ്ഞന്‍ എക്യു ഖാന്‍ അന്തരിച്ചു

പാകിസ്ഥാന്‍ ആണവ ബോംബിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എക്യു ഖാന്റെ മരണത്തില്‍ പ്രസിഡന്റ് ആരിഫ് അല്‍വി അനുശോചിച്ചു.

Published

|

Last Updated

ഇസ്ലാമാബാദ്| പാക് ആണവ ശാസ്ത്രജ്ഞന്‍ അബ്ദുല്‍ ഖദീര്‍ ഖാന്‍(എക്യു ഖാന്‍-85)അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ഇസ്ലാമാബാദിലെ കെആര്‍എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഓഗസ്റ്റിലാണ് എ ക്യു ഖാന് കൊവിഡ് ബാധിച്ചത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. പിന്നീട് ആരോഗ്യസ്ഥിതി മോശമായപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാകിസ്ഥാന്‍ ആണവ ബോംബിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എ ക്യു ഖാന്റെ മരണത്തില്‍ പ്രസിഡന്റ് ആരിഫ് അല്‍വി അനുശോചിച്ചു. എ ക്യു ഖാന്റെ സേവനം രാജ്യം മറക്കില്ലെന്നും രാജ്യത്തെ രക്ഷിക്കുന്ന ആണവ ആയുധം വികസിപ്പിക്കുന്നതിന് അദ്ദേഹം മുന്നില്‍ നിന്നിട്ടുണ്ടെന്നും പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

 

Latest