Connect with us

pakistan blast

പാക് പള്ളിയിലെ സ്‌ഫോടനം; ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു

മരണം 57ആയി; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ഇസ്ലാമാബാദ് | പാക്കിസ്ഥാനിലെ പെഷവാറില്‍ ഷിയാ പള്ളിയിലുണ്ടായ സ്ഫ്‌ടോനത്തിന്റെ ഉത്തരവാദിത്തം ഐ എസ് (സ്ലാമിക് സ്‌റ്റേറ്റ്) ഏറ്റെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി, 200ലേറെ പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പെഷാവറിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലാണ് വെള്ളിയാഴ്ച ഉഗ്രസ്‌ഫോടനമുണ്ടായത്. പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാല്‍ദാര്‍ ഷിയാ പള്ളിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന്‌ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്‌ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികള്‍ പള്ളിക്കു പുറത്ത് പോലീസിനുനേരെ വെടിയുതിര്‍ത്തതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് പെഷാവര്‍ പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു.