International
ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍
പാക് റേഞ്ചറെ ഇന്ത്യ കസ്റ്റഡിയിലെടുത്ത വിവരം സ്ഥിരീകരിച്ച് പാകിസ്ഥാന്‍.

ഇസ്‌ലാമാബാദ് | ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് പാക് അധികൃതര്‍ വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് കപ്പലുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കേന്ദ്ര മന്ത്രാലയം അറിയിക്കുകയായിരുന്നു. കൂടാതെ ഇന്ത്യന്‍ പതാകയുള്ള കപ്പലുകല്‍ പാക് തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഉത്തരവും പുറപ്പെടുവിച്ചു.
പാകിസ്ഥാനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലും പാകിസ്ഥാന്‍ വഴി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതിനും കേന്ദ്രം നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതിനിടെ, പാക് റേഞ്ചറെ ഇന്ത്യ കസ്റ്റഡിയിലെടുത്ത വിവരം പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ ബി എസ് എഫ് കസ്റ്റഡിയിലെടുത്തത്.