Connect with us

Kerala

ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പി എ മുഹമ്മദ് റിയാസിന് ലഭിക്കും; പേരാമ്പ്രയില്‍ ജമാ അത്തെ ഇസ്ലാമിക്ക് പ്രത്യേക താല്‍പര്യം :എം മെഹബൂബ്

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലിയ ജമാഅത്ത് ഇസ്ലാമിയുടെ നോമിനിയാണ്. അവര്‍ക്കുവേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടി പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തി

Published

|

Last Updated

കോഴിക്കോട്  | ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് പി എ മുഹമ്മദ് റിയാസ് ജയിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. നാദാപുരം, കുറ്റ്യാടി , കോഴിക്കോട് സൗത്ത് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുമ്പ് വരെ കടുത്ത മത്സരം അനുഭവപെട്ടിരുന്നവെങ്കിലും പിന്നീട് സാഹചര്യം മാറിയെന്നും മെഹബൂബ് പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിന്നു എം മെഹബൂബ്.

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലിയ ജമാഅത്ത് ഇസ്ലാമിയുടെ നോമിനിയാണ്. അവര്‍ക്കുവേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടി പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തി. ജമാ അത്തെ ഇസ്ലാമി സ്‌ക്വാഡുകള്‍ ഇറങ്ങി.മറ്റെവിടെയും കാണിക്കാത്ത താല്പര്യം ജമാഅത്തെ ഇസ്ലാമി പേരാമ്പ്രയില്‍ കാണിച്ചു. മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.എല്‍ ഡി എഫിനെ പിന്തുണയ്ക്കുന്ന മുസ്ലിം വോട്ടര്‍മാരെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും മെഹബൂബ് പറഞ്ഞു

എസ് ഡി പി ഐ വോട്ടുകള്‍ എല്‍ ഡി എഫിന് ലഭിച്ചോയെന്ന് പരിശോധിച്ചിട്ടില്ല. ജില്ലയില്‍ 13സീറ്റുകളും എല്‍ഡിഎഫിന് ലഭിക്കുമെന്ന് എം മെഹബൂബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു

---- facebook comment plugin here -----

Latest