Connect with us

Kerala

പോലീസ് ആസ്ഥാനത്തിന് മുന്നില്‍ പോലീസുകാര്‍ തമ്മിലടിച്ച സംഭവം; സിപിഒക്ക് സസ്‌പെന്‍ഷന്‍

.പോലീസ് ആസ്ഥാനത്തു ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരന്‍ മ്യൂസിയം സ്‌റ്റേഷനില പോലീസുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

Published

|

Last Updated

തിരുവനന്തപുരം |  പോലീസ് ആസ്ഥാനത്തിനു മുന്നില്‍ പോലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി. സിപിഒ കിരണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖിനെ മര്‍ദിച്ചതിലാണ് നടപടി.പോലീസ് ആസ്ഥാനത്തു ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരന്‍ മ്യൂസിയം സ്‌റ്റേഷനില പോലീസുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിയിലെത്തിയത്. അമ്മയെ അസഭ്യം പറഞ്ഞെന്ന് കിരണും പരാതി നല്‍കിയിരുന്നു. ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ അമ്മയുടെ കാര്‍ മാറ്റിയിടാന്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്.തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കിരണ്‍ മര്‍ദിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഉന്തും തള്ളുമായതോടെ ഗേറ്റിലുണ്ടായിരുന്ന മറ്റു പോലീസുകാരാണ് ഇവരെ പിടിച്ചുമാറ്റിയത്.

 

---- facebook comment plugin here -----

Latest