Connect with us

Kerala

പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടി; 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയിലെ സജീവമല്ലാത്ത യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ക്കും പ്രസിഡന്റുമാര്‍ക്കുമെതിരെ സംഘടനാ നടപടി. 15 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പങ്കെടുത്ത ജില്ലാ നേതൃ-യോഗത്തിലാണ് നടപടി സ്വീകരിച്ചത്. മണ്ഡലം പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളടക്കം വിലയിരുത്തിയാണിത്.

15 മണ്ഡലം പ്രസിഡന്റുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പ്രവര്‍ത്തനത്തിന് ഇറങ്ങിയില്ലെന്ന് കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍ മത്സരിച്ച അടൂരില്‍ പോലും മണ്ഡലം പ്രസിഡന്റുമാര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ട ചിലര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമുണ്ടായി. റാന്നി തിരുവല്ല അസംബ്ലി കമ്മിറ്റികളുടെ കീഴിലുള്ള മണ്ഡലം പ്രസിഡന്റുമാരാണ് നടപടി നേരിട്ടവരില്‍ ഏറ്റവും കൂടുതല്‍.