Connect with us

Kerala

പ്രതിപക്ഷ നേതാവിന്റെ ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു; ഡിജിപിക്ക് പരാതി നല്‍കി

യാത്രാവേളയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഡ്രൈവറെ മര്‍ദിച്ചുവെന്നാണ് പരാതി

Published

|

Last Updated

തിരുവനന്തപുരം |  പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മര്‍ദനമേറ്റതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കി.

യാത്രാവേളയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഡ്രൈവറെ മര്‍ദിച്ചുവെന്നാണ് പരാതി. പരുക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്നും പരാതിയില്‍ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസുമായി ബന്ധപ്പെട്ടവരാണ് പരാതി നല്‍കിയിരിക്കുന്നത്.

Latest