Connect with us

Kerala

അധ്യാപികയായ ഭാര്യയെ ബസില്‍ കയിറ്റിവിട്ട ശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

ഇന്ന് രാവിലെ ഭാര്യയെ വീട്ടില്‍നിന്നു കാറില്‍ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

Published

|

Last Updated

കാസര്‍കോട്  \ അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്കു പോകാന്‍ ബസില്‍ കയറ്റിവിട്ടശേഷം വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടിയിലെ ശങ്കര്‍ ബേക്കറി ആന്‍ഡ് കൂള്‍ബാര്‍ ഉടമ തച്ചറക്കടവിലെ കെ എന്‍ വേണുവാണ് (52) മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടില്‍നിന്നു കാറില്‍ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

വീടിന്റെ ഒന്നാം നിലയിലേക്കു പോയ വേണുവിനെ ഏറെ നേരം കഴിഞ്ഞും പുറത്തേക്കു കാണാതെ വന്നതോടെ മകള്‍ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സരിതയാണ് ഭാര്യ. മക്കള്‍: ശങ്കര്‍, അഞ്ജന.

 

---- facebook comment plugin here -----

Latest