Connect with us

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു

ആശുപത്രിയിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് കാലില്‍ പാമ്പുകടിയേറ്റത്.

Published

|

Last Updated

തൃശൂര്‍ |  തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വളപ്പില്‍ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു. മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

ആശുപത്രിയിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് കാലില്‍ പാമ്പുകടിയേറ്റത്. .പാമ്പുകടിയേറ്റ ഉടന്‍ തന്നെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെ പ്രത്യേക ഒബ്‌സര്‍വേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു

 

Latest