Eduline
ഡിഫൻസ് റിസർച്ച് ലബോറട്ടറിയിൽ ബിരുദാനന്തര ബിരുദക്കാർക്ക് അവസരം
വിവിധ ഗവേഷണ പദ്ധതികളിലേക്കായി ആകെ 15 ഒഴിവാണുള്ളത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള അസമിലെ തേസ്പൂരിലെ ഡിഫൻസ് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, റിസർച്ച് അസ്സോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. വിവിധ ഗവേഷണ പദ്ധതികളിലേക്കായി ആകെ 15 ഒഴിവാണുള്ളത്.
ജൂനിയർ റിസർച്ച് ഫെല്ലോ- ഒമ്പത് ഒഴിവുകൾ
ഫാർമസ്യൂട്ടിക്‌സ്, ഫാർമക്കോളജി, സുവോളജി, മൈക്രോബയോളജി, ബയോ ടെക്‌നോളജി, കെമിസ്ട്രി, എൻവയോൺമെന്റൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 28 വയസ്സ്. സ്‌റ്റൈപ്പൻഡ്: പ്രതിമാസം 37,000 രൂപയും എച്ച് ആർ എയും.
റിസർച്ച് അസ്സോസിയേറ്റ്- ആറ് ഒഴിവുകൾ
ബയോടെക്‌നോളജി, മൈക്രോ ബയോളജി, ലൈഫ് സയൻസസ്, കെമിസ്ട്രി, ഹോർട്ടി കൾച്ചർ തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച് ഡി ഉള്ളവർക്കാണ് അവസരം. പ്രായപരിധി: 35 വയസ്സ് കവിയരുത്.
സ്‌റ്റൈപ്പൻഡ്: പ്രതിമാസം 67,000 രൂപയും എച്ച് ആർ എയും.നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഈ മാസം 31ന് മുമ്പായി hrd.drl@gov.in എന്ന ഇ- മെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കണം. ഫോൺ: 03712-258508. അടുത്ത മാസം ഏഴ്, എട്ട് തീയതികളിലായുള്ള വാക്ക്-ഇൻ ഇന്റർവ്യൂവിലൂടെയാണ് തിരഞ്ഞെടുപ്പ്.






