Connect with us

Kerala

വിഴിഞ്ഞം; സമരത്തിന്റെ പ്രാധാന്യമറിയിച്ചുള്ള സര്‍ക്കുലര്‍ ചര്‍ച്ചുകളില്‍ വായിച്ച് ലത്തീന്‍ അതിരൂപത

സമരവുമായി മുന്നോട്ട് പോകണമെന്നും പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങളില്‍ വീണുപോകരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം തുടരുന്നു. സമരം 13ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരക്കാര്‍ നിലപാട് കടുപ്പിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. സമരത്തിന്റെ പ്രാധാന്യമറിയിച്ചുള്ള സര്‍ക്കുലര്‍ ഇന്ന് കുര്‍ബാന മധ്യേ വിഭാഗത്തിന്റെ എല്ലാം ചര്‍ച്ചുകളിലും വായിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലറാണ് വായിച്ചത്. സമരവുമായി മുന്നോട്ട് പോകണമെന്നും പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങളില്‍ വീണുപോകരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

മന്ത്രിതല ചര്‍ച്ച ഇന്ന്
വിഴിഞ്ഞം പ്രശ്‌നത്തിന് പരിഹാരം തേടി ഇന്ന് വൈകീട്ട് മന്ത്രിതല ചര്‍ച്ച നടക്കും. മന്ത്രിമാരായ ആന്റണി രാജുവും വി അബ്ദുറഹിമാനും പങ്കെടുക്കും. ശേഷം സമരസമിതി നേതാക്കളുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയേക്കും.

 

 

Latest