Kerala
ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭം; എല്‍ ഡി എഫ് യോഗം ഇന്ന്
പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് ചേരുന്ന മുന്നണി യോഗം രൂപംനല്‍കും.
തിരുവനന്തപുരം | സര്‍ക്കാറിനെതിരെ കടുത്ത നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി എല്‍ ഡി എഫ്. പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് ചേരുന്ന മുന്നണി യോഗം രൂപംനല്‍കും.
അതിനിടെ, സാങ്കേതിക സര്‍വകലാശാല വി സിയെ പുറത്താക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹരജി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. എ ജി, സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകര്‍ എന്നിവരുടെ ഉപദേശമാണ് തേടിയത്. സാങ്കേതിക സര്‍വകലാശാലാ വി സി പദവിയില്‍ പകരം ചുമതല ഇതുവരെ ആര്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.







