Connect with us

Business

നോര്‍ഡ് ബ്രാന്റില്‍ സ്മാര്‍ട്ട് വാച്ചുമായി വണ്‍പ്ലസ് വരുന്നു

നോര്‍ഡ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് 3 ഫോണിനൊപ്പം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

മുംബൈ| നോര്‍ഡ് ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കാന്‍ വണ്‍പ്ലസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വണ്‍പ്ലസ് നോര്‍ഡ് വാച്ച് എന്ന് വിളിക്കപ്പെടുന്ന മിഡ് ബജറ്റ് സ്മാര്‍ട്ട് വാച്ചുകള്‍ ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വണ്‍പ്ലസ് നിലവില്‍ വണ്‍പ്ലസ് വാച്ച്, വണ്‍പ്ലസ് ബാന്‍ഡ് എന്നീ രണ്ട് വെയറബിളുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. വണ്‍പ്ലസ് വാച്ചിനെ അപേക്ഷിച്ച് കൂടുതല്‍ താങ്ങാനാവുന്ന ഒരു സ്മാര്‍ട്ട് വാച്ച് വണ്‍പ്ലസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് രാജ്യത്ത് 1000 രൂപയ്ക്ക് താഴെയുള്ള വില മുതല്‍ ലഭ്യമായേക്കും എന്നാണ് സൂചന.

ഈ വാച്ചിന്റെ പ്രത്യേകതകള്‍ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും കളര്‍ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, എസ്പിഒ2 മോണിറ്ററിംഗ്, സ്ലീപ്പ് ട്രാക്കിംഗ്, സ്റ്റെപ്പ് കൗണ്ട്, ഹെല്‍ത്ത് ഫീച്ചറുകള്‍, ആക്റ്റിവിറ്റി ട്രാക്കിംഗ്, സ്മാര്‍ട്ട്ഫോണ്‍ അറിയിപ്പുകള്‍ എന്നിങ്ങനെ ഏകദേശം 8,000 മുതല്‍ 10,000 രൂപ വരെ വിലയുള്ള മറ്റ് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് സമാനമായ സവിശേഷതകള്‍ ഇതിന് ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വരാനിരിക്കുന്ന നോര്‍ഡ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് 3 ഫോണിനൊപ്പം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Latest