Connect with us

Kerala

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി

ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കയ്യില്‍ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.

Published

|

Last Updated

ആലപ്പുഴ| കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി. ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കയ്യില്‍ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് പുനലൂര്‍ വഴി ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കൊല്ലത്ത് എത്തിച്ചു. പിന്നീട് അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് പോലീസ് പിടിച്ചത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.  പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest