Connect with us

National

ജമ്മു കാശ്മീരിലെ മണ്ണിടിച്ചിലില്‍ 13 വീടുകള്‍ക്ക് നാശനഷ്ടം

ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

Published

|

Last Updated

റംബാന്‍| ജമ്മു കാശ്മീരിലുണ്ടായ മണ്ണിടിച്ചിലില്‍ 13 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും ടെന്റുകളിലേക്ക് മാറ്റി. കൂടാതെ പുതപ്പുകളും പാത്രങ്ങളും നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് ഭക്ഷണവും സൈന്യം നല്‍കുന്നുണ്ടെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 33 കെവിയുളള വൈദ്യുതി ലൈനിനും പ്രധാന ജല പൈപ്പ് ലൈനിനും മണ്ണിടിഞ്ഞത് വലിയ അപകടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാന കാരണം കണ്ടെത്താന്‍ ജിയോളജി ആന്‍ഡ് മൈനിംഗ് വകുപ്പില്‍ നിന്ന് ജിയോളജിസ്റ്റുകളുടെ ഒരു സംഘത്തെ അയക്കാനും ഇര്‍ക്കോണ്‍, യുഎസ്ബിആര്‍എല്‍  എഞ്ചിനീയര്‍മാരുടെ സഹായം തേടാനും ജമ്മു ഡിവിഷണല്‍ കമ്മീഷണറോട്  അഭ്യര്‍ത്ഥിച്ചു.

ഗൂള്‍ തഹസില്‍ ആസ്ഥാനത്തേക്ക് ഒരു ബദല്‍ റോഡ് സൃഷ്ടിക്കുന്നതിന് അടിയന്തര ക്രമീകരണങ്ങള്‍ ചെയ്യാന്‍ ജനറല്‍ റിസര്‍വ് എഞ്ചിനീയറിംഗ് ഫോഴ്സിന്റെ ചുമതലയുള്ള ഓഫീസറോട് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.

 

---- facebook comment plugin here -----

Latest