Connect with us

ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന്റെ ആശ്വാസത്തിലേക്ക് ലോകം.

ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് വകഭേദമായ ബി 1.1.529 എന്ന ഒമിക്രോണ്‍ സംബന്ധിച്ച് അമിതമായ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധന്‍ ഡോ. ബി ഇഖ്ബാല്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിനെ അവലോകനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നത്.

നമ്മുടെ രാജ്യത്ത് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കുകയാണ് പ്രധാനമെന്നും രോഗനിര്‍ണയ പരിശോധനകളും ജനിതക പഠനവും വ്യാപകമായി നടത്തേണ്ടതാണെന്നും അദ്ദേഹം പറയുന്നു. അപകടസാധ്യത കൂടുതലുള്ളവര്‍ കൂടുതല്‍ ശ്രദ്ധ കാട്ടേണ്ടതാണ്. ഒമിക്രോണിന്റെ കാര്യത്തില്‍ കരുതല്‍ ശക്തിപ്പെടുത്തണം. ഒന്നും രണ്ടും ഡോസ് വാക്‌സിനേഷന്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വീഡിയോ കാണാം

Latest