Connect with us

Kerala

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയ സംഭവം; എം വി ഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Published

|

Last Updated

അടൂര്‍| ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എം വി ഡി ലൈജു ബി എസ്, ഷമീര്‍ എം എന്നിവരുടെ സസ്‌പെന്‍ഷനാണ് ഗതാഗത വകുപ്പ് പിന്‍വലിച്ചത്.  നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഇലെങ്കില്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ സംഘടനകള്‍ പറഞ്ഞു. ഇതിനിടെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

Content Highlights:
The Kerala Transport Department has revoked the suspension of two MVD officers, Laiju BS and Shameer M. They were suspended for fining an off-road vehicle engaged in disaster relief operations. The revocation follows strong protest and warnings from MVD officer unions against the action.

---- facebook comment plugin here -----