markaz knowledge city
ശ്രദ്ധേയമായി ജാമിഉൽ ഫുതൂഹിലെ 'റമസാൻ നസീഹ'
ദിവസവും ളുഹ്ർ നിസ്കാരാനന്തരം ജാമിഉൽ ഫുതൂഹ് മസ്ജിദിൽ വെച്ചാണ് പ്രഭാഷണങ്ങൾ.

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിലെ റമസാനുൽ വിസ്വാൽ കാമ്പയിനിന്റെ ഭാഗമായി ജാമിഉൽ ഫുതൂഹ് മസ്ജിദിൽ നടക്കുന്ന ‘റമസാൻ നസീഹ സദസ്സ് ശ്രദ്ധേയമാകുന്നു. റമസാനിലെ 30 ദിവസങ്ങളിൽ, 30 വിഷയങ്ങളിൽ, പ്രഗൽഭരായ 30 പ്രഭാഷകരുടെ പ്രഭാഷണങ്ങളാണ് നടക്കുന്നത്. ദിവസവും ളുഹ്ർ നിസ്കാരാനന്തരം ജാമിഉൽ ഫുതൂഹ് മസ്ജിദിൽ വെച്ചാണ് പ്രഭാഷണങ്ങൾ.
റമസാനിലെ ആരാധന കർമങ്ങൾ, ശ്രേഷ്ഠതകൾ, ഇസ്ലാമിക കർമ ശാസ്ത്ര നിയമങ്ങൾ അടക്കമുള്ളവയാണ് വിഷയങ്ങൾ. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ലുക്മാൻ സഖാഫി പുല്ലാര, അബൂബക്കർ സഖാഫി പന്നൂർ, ലത്തീഫ് സഖാഫി കാന്തപുരം, റാഫി അഹ്സനി കാന്തപുരം, അബൂബക്കർ സഖാഫി വെണ്ണക്കോട്, എ പി അൻവർ സഖാഫി അടക്കമുള്ളവരാണ് പ്രഭാഷകർ.
അശ്റഫ് സഖാഫി പുന്നത്ത്, ഡോ. കെ സി അബ്ദുർറഹ്മാൻ എന്നിവരുടെ ബദർ ഖിസ്സ പാടി പറയലുമുണ്ടാകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ട്.