Connect with us

delhi fire

ഡല്‍ഹിയില്‍ തീപ്പിടിച്ച കെട്ടിടത്തിന് എന്‍ ഒ സിയില്ല; ഉടമ ഒളിവില്‍

മരണം 27 ആയി; പരുക്കേറ്റവരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍- എന്‍ ഡി ആര്‍ എഫ് തിരച്ചില്‍ തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരണം 27 ആയി. പരുക്കേറ്റ 12 പേരില്‍ മൂന്ന് പേരുടെ നില ഗരുതരമായി തുടരന്നു. മരിച്ചവരില്‍ ഭൂരിഭാഗത്തേയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഫോറന്‍സിക് പരിശോധന നടത്തും.

കെട്ടിടങ്ങള്‍ക്കടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇതിനെ തുടര്‍ന്ന് എന്‍ ഡി ആര്‍ എഫ് തിരച്ചില്‍ തുടരുകയാണ്. അഫകടത്തില്‍ നിന്ന് 60 പേരെ രക്ഷിക്കാന്‍ കഴിഞ്ഞിെന്ന് എന്‍ ഡി ആര്‍ എഫ് പറഞ്ഞു.
അപകടത്തില്‍പ്പെട്ട കെട്ടിടത്തിന്റെ ഉടമ മനീഷ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. കെട്ടിടത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെന്നാണ് എന്‍ ഡി ആര്‍ എഫും ഡല്‍ഹി പോലീസും പറയുന്നത്. കെട്ടിടത്തിന് എന്‍ ഒ സിയുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

അപകത്തില്‍ പരുക്കേറ്റവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം 10 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാന്‍ 14 യൂണിറ്റുകളെ കൂടി എത്തിക്കുകയായിരുന്നു.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

 

 

 

 

 

Latest